Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Story

Other Stories

പേ​ടി​പ്പെ​ടു​ത്തി "ഖൂ​നി ന​ദി'

ബ​ര്‍​മു​ഡ ട്ര​യാം​ഗി​ളി​നെ​പ്പ​റ്റി കേ​ട്ടി​ട്ടി​ല്ലാ​ത്ത​വ​ര്‍ കു​റ​വാ​ണ്. എ​ന്നാ​ല്‍ ന​മ്മു​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ലു​മു​ണ്ട് ഒ​രു "ബ​ര്‍​മു​ഡ ട്ര​യാം ഗി​ള്‍' എ​ന്ന​ത് എ​ത്ര പേ​ര്‍​ക്ക​റി​യാം. ഡ​ല്‍​ഹി​യി​ല്‍ രോ​ഹി​ണി ജി​ല്ല​യി​ലൂ​ടെ ഒ​ഴു​കു​ന്ന യ​മു​നാ ന​ദി​യു​ടെ ഒ​രു ചെ​റി​യ കൈ​വ​ഴി​യാ​ണ് ഖൂ​നി ന​ദി​യെ​ന്നും ഡ​ല്‍​ഹി​യി​ലെ ബ​ര്‍​മു​ഡ ട്ര​യാം​ഗി​ള്‍ എ​ന്നു​മൊ​ക്കെ അ​റി​യ​പ്പെ​ടു​ന്ന​ത്.

"ഖൂ​നി’ എ​ന്ന വാ​ക്കി​ന​ര്‍​ഥം ര​ക്ത​മ​യ​മാ​യ എ​ന്നാ​ണ്. ഈ ​ന​ദി​ക്ക് ഈ ​പേ​രു വ​രാ​നു​ള്ള കാ​ര​ണ​ങ്ങ​ളും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​ക​ളും അ​ല്‍​പ്പം പേ​ടി​പ്പെ​ടു​ത്തു​ന്ന​താ​ണ്.
ക​ര​യി​ല്‍ എ​ത്തു​ന്ന ആ​ളു​ക​ളെ ഏ​തോ ഒ​രു അ​ജ്ഞാ​ത​ശ​ക്തി ന​ദി​യി​ലേ​ക്ക് വ​ലി​ച്ചി​ടു​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന വി​ശ്വാ​സം. അ​സാ​ധാ​ര​ണ​മാം​വി​ധം നി​ര​വ​ധി മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ ഇ​വി​ടെ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന​ത് ഈ ​വാ​ദ​ങ്ങ​ള്‍​ക്ക് ശ​ക്തി​പ​ക​രു​ന്നു.

പ​ല​തും ആ​ത്മ​ഹ​ത്യ​ക​ളാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ മ​രി​ക്കു​ന്ന​തും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തു​മാ​ണ് ഈ ​ന​ദി​യെ ഭീ​തി​ജ​ന​ക​മാ​യ ഒ​ന്നാ​ക്കി മാ​റ്റു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍ മ​രി​ച്ച​തി​നാ​ലാ​ണ് ന​ദി​ക്ക് ര​ക്ത​മ​യ ന​ദി​യെ​ന്ന പേ​രു ല​ഭി​ച്ച​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

ന​ദി​യി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ വീ​ഴു​ന്ന​വ​ര്‍ തി​രി​കെ വ​രു​ന്നി​ല്ലെ​ന്നും ന​ദി അ​വ​രെ ഉ​ള്ളി​ലേ​ക്ക് വ​ലി​ച്ചെ​ടു​ക്കു​ന്നു​വെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വി​ശ്വാ​സം. ന​ദി​ക്ക് ആ​ഴം കു​റ​വാ​ണെ​ങ്കി​ലും ഇ​വി​ടെ മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ കൂ​ടു​ന്ന​താ​ണ് നാ​ട്ടു​കാ​രെ ഈ ​വി​ശ്വാ​സ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്.

ഒ​റ്റ​യ്ക്ക് തീ​ര​ത്ത് എ​ത്തു​ന്ന​വ​രെ ന​ദി വ​ശീ​ക​രി​ക്കു​മെ​ന്നും ഇ​തോ​ടെ ആ​ളു​ക​ള്‍ ന​ദി​യി​ലേ​ക്ക് എ​ടു​ത്തു ചാ​ടു​മെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ഖൂ​നി ന​ദി​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ നി​ല​വി​ളി ശ​ബ്ദ​ങ്ങ​ളും ഞ​ര​ക്ക​വു​മെ​ല്ലാം കേ​ള്‍​ക്കു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. മു​മ്പ് ഇ​വി​ടെ മ​രി​ച്ച​വ​രു​ടെ ആ​ത്മാ​ക്ക​ളാ​ണി​തെ​ന്നും സ​ന്ധ്യ മ​യ​ങ്ങു​മ്പോ​ഴാ​ണ് ന​ദി​യി​ലെ ഈ ​അ​ദൃ​ശ്യ ശ​ക്തി​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​തെ​ന്നും അ​വ​ര്‍ വി​ശ്വ​സി​ക്കു​ന്നു.

ന​ദി​ക്ക​ര​യി​ലേ​ക്ക് ഒ​റ്റ​യ്ക്ക് പോ​വാ​ന്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രെ​യും അ​നു​വ​ദി​ക്കാ​റി​ല്ല. അ​ങ്ങ​നെ പോ​യാ​ല്‍ പി​ന്നൊ​രു തി​രി​ച്ചു​വ​ര​വു​ണ്ടാ​കി​ല്ലെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ഇ​തൊ​ക്കെ​യാ​ണ് ന​ദി​ക്ക് ഡ​ല്‍​ഹി​യു​ടെ ബ​ര്‍​മു​ഡ ട്ര​യാം​ഗി​ള്‍ എ​ന്ന വി​ശേ​ഷ​ണം നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ പ്രേ​ത​ക​ഥ​ക​ള്‍ നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​സ്ത്രീ​യ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ്. കാ​ഴ്ച​യി​ല്‍ അ​ത്ര വ​ലി​യ ന​ദി​യ​ല്ലെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് ന​ദി​യി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ക​യും ത​ത്ഫ​ല​മാ​യി വ​ലി​യ അ​ടി​യൊ​ഴു​ക്കു​ണ്ടാ​കു​ക​യും ചെ​യ്യും. ഇ​തി​ല്‍ അ​ക​പ്പെ​ടു​ന്ന ആ​ളു​ക​ള്‍​ക്ക് പൊ​ങ്ങി​വ​രാ​നാ​കി​ല്ല. ഇ​ത് അ​വ​രു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ കു​ന്നു. കൂ​ടാ​തെ ന​ദി​യി​ല്‍ അ​പ​ക​ട​ക​ര​മാ​യ ചു​ഴി​ക​ളു​ള്ള​ത് മ​ര​ണ​സാ​ധ്യ​ത ഇ​ര​ട്ടി​യാ​ക്കു​ന്നു.

ചെ​ളി​യും മൃ​ദു​വാ​യ മ​ണ​ലും നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ല്‍ അ​പ​ക​ട​മ​റി​യാ​തെ കാ​ല്‍​വ​യ്ക്കു​ന്ന ആ​ള്‍ ച​തു​പ്പി​ലെ​ന്ന​വ​ണ്ണം ആ​ഴ​ങ്ങ​ളി​ലേ​ക്കു താ​ഴ്ന്നു​പോ​വു​ന്ന​താ​ണ് ന​ദി വി​ഴു​ങ്ങു​വെ​ന്നും മ​റ്റു​മു​ള്ള വി​ശ്വാ​സ​ങ്ങ​ള്‍​ക്കാ​ധാ​രം. തീ​ര​ങ്ങ​ളി​ല്‍ വേ​ലി​ക്കെ​ട്ടു​ക​ളൊ​ന്നു​മി​ല്ലാ​ത്ത​തും ആ​ളു​ക​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.

അ​തേ​സ​മ​യം 1857ലെ ​ഒ​ന്നാം സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ല​ത്ത് കൊ​ല്ല​പ്പെ​ട്ട വി​മ​ത​രെ​യും ബ്രി​ട്ടീ​ഷ് സൈ​നി​ക​രെ​യും ഈ ​ന​ദി​യി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്നു​വെ​ന്നും, അ​വ​രു​ടെ ര​ക്ത​ത്താ​ല്‍ ചു​വ​ന്ന​തി​നാ​ലാ​ണ് ഇ​തി​ന് "ഖൂ​നി ന​ദി’ എ​ന്ന പേ​ര് വ​ന്ന​തെ​ന്നും ചി​ല ക​ഥ​ക​ളു​ണ്ട്.

1970-80 കാ​ല​ഘ​ട്ട​ത്തി​ല്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന വീ​ടു​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ആ ​സ​മ​യ​ത്ത് ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യി. ഇ​തി​നൊ​ന്നും കാ​ര്യ​മാ​യ ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​ഞ്ഞ​തി​നാ​ല്‍ അ​വ​യൊ​ക്കെ പ്രേ​ത​ക​ഥ​ക​ളാ​യി മാ​റു​ക​യാ​യി​രു​ന്നു.

കാ​ലം പി​ന്നെ​യും ക​ഴി​ഞ്ഞ​പ്പോ​ള്‍ ഈ ​ക​ഥ​ക​ളൊ​ക്കെ ചേ​ര്‍​ന്ന് ന​ദി​ക്ക് ഒ​രു ര​ക്ത​ദാ​ഹി​യു​ടെ പ​രി​വേ​ഷം ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്തൊ​ക്കെ​യാ​യാ​ലും ഇ​ന്ന് ഡ​ല്‍​ഹി​യി​ലെ ഏ​റ്റ​വും ഭീ​തി​പ്പെ​ടു​ത്തു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മു​ന്‍​നി​ര​യി​ല്‍ ത​ന്നെ​യാ​ണ് ഖൂ​നി ന​ദി​യു​ടെ സ്ഥാ​നം.

Latest News

Corehub Up